കേരള കോൺഗ്രസ്-ജേക്കബ് പ്രതിഷേധധർണ
1279088
Sunday, March 19, 2023 10:18 PM IST
തൊടുപുഴ: കേരള കോണ്ഗ്രസ്-ജേക്കബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധധർണ നടത്തി. നികുതിവർധനവ് പിൻവലിക്കുക, വിലക്കയറ്റം തടയുക, ജില്ലയിലെ ഭൂപ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുക, പട്ടയ നടപടികൾ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന സെക്രട്ടറി റെജി ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് മത്തായി മണ്ണപ്പിളിൽ, അനിൽ പയ്യാനിക്കൽ, ഷാഹുൽ പള്ളത്തുപ്പറന്പിൽ, ടോമി മൂഴിക്കുഴിയിൽ, സാബു മുതിരക്കാലായിൽ, സാം ജോർജ്, തോമസ് വണ്ടാനം, ജോസ് ചിറ്റടിയിൽ, സിബിച്ചൻ മനയ്ക്കൽ, ബാബു വർഗീസ്, രാജു തെറ്റാലിയിൽ, എം.വി. കണ്ണൻ എന്നിവർ പ്രസംഗിച്ചു.