കട്ടപ്പന: കട്ടപ്പന നഗരസഭയിലും പുലിയുടെ സാന്നിധ്യം. നഗരസഭയിലെ പത്താം വാർഡിൽ വെട്ടിക്കുഴക്കവല ഭാഗത്ത് പഞ്ഞിക്കാട്ടിൽ റെജിയുടെ പുരയിടത്തിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയത്.
വിവരമറിഞ്ഞ് വാർഡ് കൗൺസിലർ സിജു ചക്കുംമൂടിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ തെരച്ചിൽ നടത്തി. തുടർന്ന് കട്ടപ്പന ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പത്ത് സെന്റിമീറ്റർ നീളവും എട്ട് സെന്റിമീറ്റർ വീതിയുള്ള പഗ്മാർക്ക് തേക്കടി ടൈഗർ റിസർവ്വിലെ റിസർച്ച് വിഭാഗത്തിലേക്ക് അയച്ചുകൊടുത്ത് വ്യക്തത വരുത്തുമെന്നും ആളുകൾ ജാഗ്രത പുലർത്തണമെന്നും ഫോറസ്റ്റ് ഉദ്യാഗസ്ഥർ അറിയിച്ചു.