യുവാവിന്റെ മൃതദേഹം കണ്ടെത്തി
1280202
Thursday, March 23, 2023 10:30 PM IST
അടിമാലി: ചീയപ്പാറയ്ക്കു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ പുലർച്ചെ ഇവിടെ എത്തിയ നാട്ടുകാരാണ് സംരക്ഷണഭിത്തിക്കു താഴ്ഭാഗത്തായി ഒരാൾ അപകടത്തിൽപ്പെട്ടു കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അടിമാലി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൂത്താട്ടുകുളം പാലക്കുഴ പാലനിൽക്കുംതടത്തിൽ ഉലഹന്നാൻ ജോണിന്റെ മകൻ ജോജി ജോണ് (40) ആണ് മരിച്ചത്. ആനച്ചാൽ ചെങ്കുളം എലിഫന്റ് പാർക്ക് റിസോർട്ടിലെ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി 11ന് റിസോർട്ടിൽനിന്നു അവധിയെടുത്ത് വീട്ടിലേക്കു മടങ്ങിയ ജോജി വിശ്രമിക്കാൻ കലുങ്കിൽ കിടന്നപ്പോൾ അബദ്ധത്തിൽ താഴേക്കു വീണതാകാമെന്നാണ് പോലീസ് പറയുന്നത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: ജൂലി കോയന്പത്തൂരിൽ നഴ്സാണ്.