ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ അ​ടി​സ്ഥാ​ന​വി​ക​സ​ന​ത്തി​ന് ഊ​ന്ന​ല്‍
Thursday, March 23, 2023 10:44 PM IST
ചെ​റു​തോ​ണി: അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 71.4 കോ​ടി രൂ​പ വ​ര​വും 70.94 കോ​ടി രൂ​പ ചെ​ല​വും 5.04 ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ചി​ച്ച​ത്.
പാ​ര്‍​പ്പി​ട മേ​ഖ​ല​യ്ക്ക് 2.85 കോ​ടി രൂ​പ​യും ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് 50 ല​ക്ഷം രൂ​പ​യും ക്ഷീ​ര​മേ​ഖ​ല​യ്ക്ക് 50 ല​ക്ഷം രൂ​പ​യും കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് 43 ല​ക്ഷം രൂ​പ​യും സാ​മൂ​ഹ്യ സൂ​ര​ക്ഷ​യ്ക്ക് 36.5 ല​ക്ഷം രൂ​പ​യും വ​നി​ത ക്ഷേ​മ​ത്തി​ന് 24 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.

പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്
11.99 കോ​ടി​യു​ടെ ബ​ജ​റ്റ്

വ​ഴി​ത്ത​ല: പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന് 11,99,32,183 രൂ​പ വ​ര​വും 11,36,73,000 രൂ​പ ചെ​ല​വും വ​രു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി ഹ​രി​ധ​ര​ൻ അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​ഡി​ഡ​ന്‍റ് തോ​മ​സ് പ​യ​റ്റ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​ക​മേ​ഖ​ല, ക്ഷീ​ര​വി​ക​സ​നം, ഗ​താ​ഗ​തം, വ​നി​ത​ക​ളു​ടെ ക്ഷേ​മം, ആ​രോ​ഗ്യം വ​യോ​ജ​ന പ​രി​പാ​ല​നം, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മം, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, തെ​രു​വു​നാ​യ നി​യ​ന്ത്ര​ണം, പ്രാ​ദേ​ശി​ക സാ​ന്പ​ത്തി​ക വി​ക​സ​നം, സ​ന്പൂ​ർ​ണ ഭ​വ​ന​നി​ർ​മാ​ണം, കു​ടി​വെ​ള​ളം എ​ന്നീ മേ​ഖ​ല​ക​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി​യ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.