ആനക്കയം-അഞ്ചിരി റോഡ് ഗതാഗതയോഗ്യമാക്കണം
1281327
Sunday, March 26, 2023 10:52 PM IST
തൊടുപുഴ: ആനക്കയം-അഞ്ചിരി റോഡിന്റെ മലങ്കര ഗേറ്റ് മുതൽ കുട്ടപ്പൻകവല വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. റോഡിന്റെ ഈ ഭാഗം തകർന്നിട്ടു വർഷങ്ങൾ കഴിഞ്ഞു.
ഏതാനും ആഴ്ച മുന്പ് കാരിക്കോട് മുതൽ തെക്കുംഭാഗം വരെയുള്ള ഭാഗം അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാൽ, ഇതിന്റെ ബാക്കി ഭാഗമാണ് പൂർണമായും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിലൂടെ കാലങ്ങളായി ജനങ്ങൾ ദുരിതയാത്രയാണ് നടത്തുന്നത്.
അഞ്ചിരി റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു.