അണക്കരയിൽ ഐസിഐസിഐ ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തു
1282190
Wednesday, March 29, 2023 10:52 PM IST
ഇടുക്കി: ഐസിഐസിഐ ബാങ്ക് അണക്കരയില്‍ ശാഖ തുറന്നു. ജില്ലയിലെ അഞ്ചാമത് ശാഖയാണിത്. സ്പൈസസ് ബോര്‍ഡ് മുന്‍ വൈസ് ചെയര്മാന് സ്റ്റെനി ജോസഫ് പോത്തന് ഉദ്ഘാനം നിര്‍വഹിച്ചു.
എടിഎം കം കാഷ് റീസൈക്ലര്‍ മെഷീന് (സിആര്‍എം) സൗകര്യമുള്ള ബാങ്കില്‍ ബ്രാഞ്ച് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, വായ്പകള്‍, സേവിംഗ്സ് ആന്‍ഡ് കറന്റ് അക്കൗണ്ടുകള്‍, സ്ഥിര ആവര്‍ത്തന നിക്ഷേപസൗകര്യങ്ങള്‍, വാഹനവായ്പകള്‍, സ്വര്‍ണവായ്പകള്‍, വ്യക്തിഗത വായ്പകള്‍, ഫോറെക്സ് സേവനങ്ങള്‍, കാര്‍ഡ് സേവനങ്ങള്‍, എന്‍ആര്‍ഐ ഇടപാടുകള്‍ എന്നിവയടക്കം സമഗ്രമായ ബാങ്കിംഗ് സേവനം ലഭ്യമാണ്. ഇടപാടുകാര്‍ക്ക് ലോക്കര്‍ സൗകര്യവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്.