വാടകവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു
1282598
Thursday, March 30, 2023 10:35 PM IST
ആലക്കോട്: വാടകവീട്ടിൽ ആത്മഹത്യക്കു ശ്രമിച്ച യുവതി മരിച്ചു. തൃശൂർ സ്വദേശി ജിബിന (23)യാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് ജിബിന ആത്മഹത്യക്കു ശ്രമിച്ചത്. യുവതിയുടെ പിതാവ് കണ്ടതിനെത്തുടർന്ന് ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ജിബിനയെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് ഒന്നോടെ മരിച്ചു.
ഭർത്താവ് അഖിൽ ഈ സമയം വീട്ടിലില്ലായിരുന്നു. തൃശൂർ സ്വദേശികളായ ഇവർ 2019 മുതൽ ആലക്കോട് വാടകയ്ക്ക് താമസിക്കുകയാണ്. അഖിൽ തൃശൂരിൽ ഓട്ടോഡ്രൈവറാണ്. മൃതദേഹം തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ടാപ്പിംഗ് തൊഴിലാളിയെ
മരിച്ച നിലയിൽ കണ്ടെത്തി
കരിമണ്ണൂർ: റബർ ടാപ്പിംഗ് തൊഴിലാളിയെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴഞ്ഞുവീണു മരിച്ചതായാണ് സൂചന. ഓട്ടച്ചിറ സുകു കരുണാകരൻ (58) ആണ് മരിച്ചത്. ടാപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്താത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് കരിമണ്ണൂർ നെയ്യശേരിക്കവല ഉണിച്ചി ക്കവലയ്ക്കു സമീപം റബർതോട്ടത്തിൽ മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. ഭാര്യ: ഗീത. മകൾ: അനഘ.