സമ്മർ കോച്ചിംഗ് ക്യാന്പ് സമാപിച്ചു
1298694
Wednesday, May 31, 2023 3:40 AM IST
കാളിയാർ: സെന്റ് മേരീസ് സ്കൂളിൽ നടന്നുവന്ന മൾട്ടി സ്പോർട്സ് സമ്മർ കോച്ചിംഗ് ക്യാന്പ് സമാപിച്ചു. കായികാധ്യാപകൻ കൂടിയായ ഡോ. ബോബു ആന്റണി, ദേശീയ താരം അഞ്ജന സിൽജോ എന്നിവരാണ് കായിക പരിശീലനം നൽകിയത്. ഡോ. സെമിച്ചൻ ജോസഫ്, ഡോ. സേവ്യർ വിനയരാജ് എന്നിവർ ക്ലാസ് നയിച്ചു.
ക്യാന്പിന്റെ ഭാഗമായി ന്യൂട്രീഷൻ ക്ലാസ്, വാല്യു എഡ്യൂക്കേഷൻ ക്ലാസ് എന്നിവ നടത്തി. ബെസ്റ്റ് ക്യാന്പർമാരായി തെരഞ്ഞെടുക്കപ്പെട്ട ആരോണ്‍ ഷാജി, അർമിഡ ജോണ്‍ എന്നിവർക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ജോ മാത്യു അവാർഡ് സമ്മാനിച്ചു.