ഭ​വ​ന പ​ദ്ധ​തി: താ​ക്കോ​ൽദാ​നം ഇ​ന്ന്
Wednesday, June 7, 2023 10:53 PM IST
ക​ലൂ​ർ: റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഈ ​വ​ർ​ഷം നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഒ​ൻ​പ​തു ഭ​വ​ന​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​യ മൂ​ന്നു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ക​ലൂ​ർ റോ​ട്ട​റി ക്ല​ബി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് ചാ​ർ​ലി ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എ​സ്.​രാ​ജ് മോ​ഹ​ൻ നാ​യ​ർ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി , മാ​ത്യൂ കു​ഴ​ൽ നാ​ട​ൻ എം​എ​ൽ​എ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ഗ​സ്റ്റി​ൻ , ക​ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഫ്രാ​ൻ​സി​സ് , ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​റു​മി അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.