തൊടുപുഴ: കോതമംഗലം രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രതിഭകളുടെ സംഗമം വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ നടത്തി. 584 വിദ്യാർഥികളെയാണ് പ്രതിഭാസംഗമത്തിൽ ആദരിച്ചത്.
രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ വിജയികളെ അനുമോദിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഫാ. പോൾ നെടുന്പുറത്ത്, രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. മാത്യു എം. മുണ്ടയ്ക്കൽ, മുതലക്കോടം സെന്റ് ജോർജ് എച്ച്എസ്എസ് പ്രിൻസിപ്പൽ ജിജി ജോർജ്, കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസ് ഹെഡ്മാസ്റ്റർ സോജൻ മാത്യു, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ വിദ്യാർഥി ജുവൽ എൽസ പ്രിൻസ് എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപകരായ ബിജോയ് മാത്യു, സജി മാത്യു, അധ്യാപകരായ ജിബിൻ മാത്യു, ജയ്സണ്‍ ജോസ് എന്നിവർ നേതൃത്വം നൽകി.