ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു
Saturday, September 23, 2023 11:06 PM IST
ക​ട്ട​പ്പ​ന: പാ​ൽ ക​യ​റ്റി​വ​ന്ന ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. മു​രി​ക്കാ​ശ്ശേ​രി ആ​ച്ചോ​ത്ത് ബി​നോ​യി (48), ഭാ​ര്യ പ്രീ​തി( 45) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഇ​ര​ട്ട​യാ​ർ-ശാ​ന്തി​ഗ്രാം റോ​ഡി​ലെ വ​ള​വി​ലാ​ണ് അ​പ​ക​ട​ം. ഇ​ര​ട്ട​യാ​റി​ൽനി​ന്നു ശാ​ന്തി​ഗ്രാം ഭാ​ഗ​ത്തേ​ക്ക് മി​ൽ​മ​യു​ടെ പാ​ൽ ശേ​ഖ​രി​ച്ച് പോ​യ ലോ​റി​യും എ​തിരേ വ​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ കാ​ർ യാ​ത്രി​ക​രേ ക​ട്ട​പ്പ​ന സെ​ന്‍റ് ് ജോ​ൺ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.