പ്രണയം നടിച്ച് പീഡനം; പ്രതിക്ക് തടവും പിഴയും
1339270
Friday, September 29, 2023 11:27 PM IST
ചെറുതോണി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്കു അഞ്ചു വർഷം കഠിന തടവും 5000 രൂപ പിഴയും ശിക്ഷ.
അറക്കുളം സ്വദേശിയായ 21-കാരനെയാണ് ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്. കാഞ്ഞാർ പോലീസ് 2022-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയെ വീടിനു സമീപത്തെ ക്ഷേത്ര പരിസരത്തും പ്രതിയുടെ വീട്ടിലും വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.