ലൈ​ബ്ര​റി​ക​ൾ​ക്ക് ബാ​ല​സാ​ഹി​ത്യ പു​സ്ത​ക ഗ്രാ​ൻ​ഡ്
Tuesday, November 28, 2023 11:54 PM IST
ചെ​റു​തോ​ണി: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി അം​ഗീ​കൃ​ത ഗ്രാ​മീ​ണ ലൈ​ബ്ര​റി​ക​ൾ​ക്ക് കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ന് ബാ​ല​സാ​ഹി​ത്യ ഗ്ര​ന്ഥ ശേ​ഖ​ര​ണ​ത്തി​ന് 2500 രൂ​പാ വീ​തം മാ​ച്ചിം​ഗ് ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കും. അ​പേ​ഷി​ക്കു​ന്ന ലൈ​ബ്ര​റി​ക​ൾ 5000 രൂ​പ​യു​ടെ പു​തി​യ പു​സ്ത​കം വാ​ങ്ങി കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം സ്റ്റോ​ക്കി​ൽ ചേ​ർ​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണം.

ആ​ദ്യം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ 10 എ​ണ്ണ​മാ​ണ് പ​രി​ഗ​ണി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ഷ ഫോ​റ​ത്തി​നും 9447813559 എ​ന്ന ന​മ്പ​രി​ലോ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ഓ​ഫീ സു​മാ​യോ ബ​ന്ധപ്പെ​ട​ണം. അ​പേ​ഷ​ക​ളും രേ​ഖ​ക​ളും ഡി​സം​ബ​ർ 15നു ​മു​മ്പാ​യി സ​മി​തി സെ​ക്ര​ട്ട​റി​ക്ക് ല​ഭി​ക്ക​ണം.