പന്നിമറ്റത്തും അറക്കുളത്തും തീപടർന്ന് റബർത്തോട്ടം കത്തിനശിച്ചു
1396059
Wednesday, February 28, 2024 2:47 AM IST
മൂലമറ്റം: പന്നിമറ്റത്തും അറക്കുളത്തും തീപടർന്ന് ഏക്കർ കണക്കിന് റബർ തോട്ടം കത്തിനശിച്ചു. പന്നിമറ്റത്ത് ചാവറ കുരിശുപള്ളിക്ക് സമീപം വേരുങ്കൽ സണ്ണിയുടെ റബർ തോട്ടത്തിൽ ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് തീ പടർന്നത്.
മൂലമറ്റത്തു നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തുടർന്ന് അറക്കുളം ആഡിറ്റ് റോഡിന് മുകൾ ഭാഗത്തും തീപിടിത്തമുണ്ടായി. ഫയർഫോഴ്സിന്റെ വാഹനം അവിടേയ്ക്ക് പോയെങ്കിലും വാഹനം എത്താത്ത സ്ഥലമായതുകൊണ്ട് തീ തല്ലി കെടുത്തുകയായിരുന്നു.
മാവേലി പുത്തൻപുരയിൽ ബിജു മത്തായിയുടെ മുന്നര ഏക്കർ റബർ തോട്ടം കത്തി നശിച്ചു. കുടാതെ കുഴിവേലിമറ്റത്തിൽ കുടുബത്തിന്റെയും ദേഹണ്ഡങ്ങൾ കത്തിനശിച്ചു. കുടിവെള്ളം എടുത്തു കൊണ്ടിരുന്ന ഹോസുകളും കത്തിനശിച്ചു. വൻ നാശനഷ്ടമാണ് ഇവിടെ ഉണ്ടായത്.