വിശ്വജ്യോതി കോളജിൽ ടെക് ഫെസ്റ്റ് സമാപിച്ചു
1396583
Friday, March 1, 2024 3:28 AM IST
വാഴക്കുളം: വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്നുവന്ന ടെക് ഫെസ്റ്റ് സമാപിച്ചു. കേരളത്തിലെ വിവിധ കോളജുകളിൽനിന്നായി 3000ത്തോളം വിദ്യാർഥികൾ പങ്കെടുത്തു.
സാങ്കേതിക രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർഥികളെ കണ്ടെത്തുന്നതിനായി വിവിധ ഡിപ്പാർട്ട്മെന്റുകൾ സംഘടിപ്പിച്ച പ്രോജക്ടുകൾ, ശിൽപശാല, ഓട്ടോഷോ, വിവിധ കോളജുകളിലെ മ്യൂസിക് ടീമുകൾ മാറ്റുരച്ച ബാൻഡ് വാർ എന്നിവ ഫെസ്റ്റിന്റെ പ്രത്യേകതയായിരുന്നു.
എച്ച്സിഎൽ ടെക്നോളജീസ് സീനിയർ സൊല്യൂഷൻ ഡയറക്ടർ വിനോയ് വാല്യത്ത് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, ഡയറക്ടർ റവ. ഡോ. പോൾ പാറത്താഴം,
പ്രിൻസിപ്പൽ ഡോ. കെ. കെ. രാജൻ, വൈസ് പ്രിൻസിപ്പൽ സോമി പി.മാത്യു. ഫാക്കൽറ്റി കോ-ഓർഡിനേറ്റർ കെ.വിനോജ് , സ്റ്റുഡന്റ്സ് കൗണ്‍സിൽ ചെയർമാൻ ജിഷ്ണു ബൈജു, വൈസ് ചെയർപേഴ്സണ്‍ അപർണ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.