കളഞ്ഞുകിട്ടിയ പണം തിരിച്ചുനൽകി യുവാവ് മാതൃകയായി
1415689
Thursday, April 11, 2024 3:33 AM IST
കട്ടപ്പന: കളഞ്ഞുകിട്ടിയ അരലക്ഷം രൂപ ഉടമയ്ക്ക് തിരിച്ചുനൽകി യുവാവ് മാതൃകയായി. നരിയംപാറ സ്വദേശി സോബിൻ സന്തോഷാണ് വെള്ളയാംകുടിയിലെ സ്വകാര്യ ഗ്യാസ് ഏജൻസിയുടെ പണം തിരികെ നൽകിയത്.
വെള്ളയാംകുടിയിലേക്ക് പോകും വഴിയാണ് വഴിയരികിൽനിന്നും ബാഗ് ലഭിക്കുന്നത്. തുറന്ന് നോക്കുമ്പോൾ പണം ഉള്ളതായി കണ്ടു. ഉടൻ തന്നെ സോബിൻ സന്തോഷ് കട്ടപ്പന പോലീസ് സ്റ്റേഷനിൽ എത്തി പണമടങ്ങിയ ബാഗ് കൈമാറി. ബാഗ് പരിശോധിച്ചതോടെ 55,710 രൂപ കണ്ടെത്തി.
വെള്ളയാംകുടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജൻസിയുടെ പണം ആണെന്ന് വിവരം ലഭിക്കുകയും ചെയ്തു.
പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സോബിൻ ഉടമയ്ക്ക് പണമടങ്ങിയ ബാഗ് കൈമാറി. സോബിൻ സന്തോഷിനെ പോലീസ് ഉദ്യോഗസ്ഥരും ഗ്യാസ് ഏജൻസി ജീവനക്കാരും അനുമോദിച്ചു.