നാടിനു ശാപമായി കുപ്പത്തൊട്ടി
1415699
Thursday, April 11, 2024 3:43 AM IST
രാജകുമാരി: ഗ്രാമപഞ്ചായത്തിലെ കുപ്പത്തൊട്ടി നാടിനു ശാപമായി. ഖജനാപാറയിൽ മാലിന്യം തള്ളുന്നത് രൂക്ഷമായിരിക്കുകയാണ്. മറ്റു പ്രദേശങ്ങളിൽനിന്നുള്ള മാലിന്യങ്ങളും ഇവിടെ കൊണ്ടുവന്നു തള്ളുന്നതായും പ്രദേശവാസികൾ പറയുന്നു.
ഖജനാപാറയിൽനിന്ന് ബൈസൺവാലിയിലേക്കും കുംഭപാറയിലേക്കും മുട്ടുകാട്ടിലേക്കും ഉള്ള വഴിയുടെ ഇരുവശവും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വീട്ടുമാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും അടക്കമുള്ള മാലിന്യങ്ങളാണ് വഴിയുടെ ഓരങ്ങളിൽ നിറഞ്ഞിരിക്കുന്നത്. തുമ്പൂർമുഴി മാതൃകയിലുള്ള മാലിന്യപ്ലാന്റും ഇപ്പോൾ നോക്കുകുത്തിയായി നിൽക്കുകയാണ്.