ജോയ്സിന് മൂവാറ്റുപുഴയിൽ സ്വീകരണം
1415913
Friday, April 12, 2024 3:44 AM IST
മൂവാറ്റുപുഴ: എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് ഇന്നലെ മൂവാറ്റുപുഴ മണ്ഡലത്തിൽ പര്യടനം നടത്തി. പോത്താനിക്കാട് പഞ്ചായത്തിലെ പറന്പഞ്ചേരി പള്ളിത്താഴത്ത് നിന്നാരംഭിച്ച പര്യടനം സിപിഐ ജില്ല സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. എൻ.എ ബാബു.അധ്യക്ഷത വഹിച്ചു.
കാർഷിക വിഭവങ്ങൾ, കണിക്കൊന്നപ്പൂക്കൾ, പഴക്കുലകൾ, പൂച്ചെണ്ടുകൾ, ഇളനീർ എന്നിവ നൽകിയും പടക്കം പൊട്ടിച്ചും പൊന്നാടയണിയിച്ചും വാദ്യമേളങ്ങളോടെയുമാണ് സ്ഥാനാർഥിയെ ജനങ്ങൾ വരവേറ്റത്.
വാക്കത്തിപ്പാറയിലെത്തിയപ്പോൾ ആറാം ക്ലാസുകാരി അങ്കിത സുഭാഷും കൂട്ടുകാരും നോട്ട് ബുക്കുകളും പൂച്ചെണ്ടുകളും നൽകി സ്ഥാനാർഥിയെ സ്വീകരിച്ചു. പെരുനീർ, കോന്നൻപാറ, തായ്മറ്റം, കല്ലട, പൂതപ്പാറയിലേയും പര്യടനത്തിന് ശേഷം പോത്താനിക്കാട് ടൗണിൽ സമാപിച്ചു. തുടർന്ന് കല്ലൂർക്കാട്, പാലക്കുഴ, ആരക്കുഴ, ആവോലി, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തിയ ശേഷം അച്ചൻകവലയിൽ സ്വീകരണം സമാപിച്ചു.
ജോയ്സ് ജോർജ് ഇന്ന് പീരുമേട് മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ വാളാടിയിൽ നിന്നാരംഭിച്ച് വള്ളക്കടവ്, വണ്ടിപെരിയാർ, പാന്പനാർ , പീരുമേട്, കുട്ടിക്കാനം, കണയങ്കവയൽ, പാലൂർകാവ്, ഏന്തയാർ, കൊക്കയാർ, 35-ാം മൈൽ എന്നിവിടങ്ങളിൽ സ്വീകരണ പരിപാടികളിൽ പങ്കെടുത്ത് പെരുവന്താനത്ത് സമാപിക്കും.