തോട്ടം മേഖലയിൽ പര്യടനം നടത്തി സംഗീത
1415914
Friday, April 12, 2024 3:44 AM IST
പീരുമേട്: എൻഡിഎ സ്ഥാനാർഥി സംഗീതാ വിശ്വനാഥൻ പീരുമേട് മണ്ഡലത്തിലെ രണ്ടാം ദിവസത്തെ പര്യടനം പൂർത്തിയാക്കി. കുട്ടിക്കാനത്ത് ബിജെപി ജില്ലാ ജില്ലാ സെക്രട്ടറി എ.വി.മുരളി ഉദ്ഘാടനം ചെയ്തു പീരുമേട്ടിലെ വിവിധ മേഖലകളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ സ്ഥാനാർഥി പീരുമേട്ടിലെ തോട്ടംമേഖലയുടേത് ദുരിതജീവിതമാണെന്നും ഉടൻ പരിഹരിക്കപ്പെടണം എന്നും ആവശ്യപ്പെട്ടു.
അടച്ചുപൂട്ടിയ തോട്ടങ്ങൾ തുറക്കുന്നതിന് ഇടതു വലതു മുന്നണികൾ നാളിതുവരെ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.കുമാർ, സി.സന്തോഷ് കുമാർ പീരുമേട് മണ്ഡലം പ്രസിഡന്റ് അംബിയിൽ മുരുകൻ, അയ്യപ്പദാസ്, പ്രിയാ റെജി , മനേഷ് കൊടിക്കയത്ത്, കെ.പി. ബിനീഷ് എന്നിവർ പ്രസംഗിച്ചു.