കെഎ​സ്ആ​ർ​ടി​സി ക​ട്ട​പ്പ​ന​യി​ൽനി​ന്നു ക​പ്പ​ൽ യാ​ത്ര ഒ​രു​ക്കു​ന്നു
Saturday, April 20, 2024 3:17 AM IST
ക​ട്ട​പ്പ​ന: കെഎ​സ്ആ​ർ​ടി​സി ക​ട്ട​പ്പ​ന ഡി​പ്പോ​യി​ൽനി​ന്നു അ​റ​ബി​ക്ക​ട​ലി​ലേക്ക് ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര​യ്ക്ക് അ​വ​സ​രം ഒ​രു​ക്കു​ന്നു. മേയ് ഏ​ഴി​നാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ഡം​ബ​ര ക്രൂ​സ് യാ​ത്ര ക​പ്പ​ലാ​യ നെ​ഫ​ർ​റ്റി​റ്റി​യി​ലാ​ണ് ഉ​ല്ലാ​സ​യാ​ത്ര. അ​ഞ്ചു​മ​ണി​ക്കൂ​റാ​ണ് ക​ട​ലി​ൽ ചെ​ല​വ​ഴി​ക്കാ​ൻ അ​വ​സ​രം.

സം​ഗീ​തം, നൃ​ത്തം, മ്യൂ​സി​ക് വി​ത്ത് അ​പ്പ​ർ ഡെ​ക്ക് ഡി​ജെ, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം, തി​യ​റ്റ​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​പ്പ​ലി​ൽ ഉ​ണ്ടാ​കും.48.5 മീ​റ്റ​ർ നീ​ള​വും 14.5 മീ​റ്റ​ർ വീ​തി​യും മൂ​ന്നു നി​ല​ക​ളു​ള്ള യാ​ത്ര​ക്ക​പ്പ​ലാ​ണ് നെ​ഫ​ർ​റ്റി​റ്റി.


കേ​ര​ള ഷി​പ്പിം​ഗ് ആ​ൻ​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ഫ​ർ​റ്റി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 250 ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ, 400 പേ​ർ​ക്ക് ക​യ​റാ​വു​ന്ന ലൈ​ഫ് റാ​ഫ്റ്റു​ക​ൾ, ര​ണ്ട് ലൈ​ഫ് ബോ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ നെ​ഫ​ർ​റ്റി​റ്റി​യി​ൽ ഉ​ണ്ടാ​കും. മു​തി​ർ​ന്ന​വ​ർ​ക്ക് 3,790 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 1,480 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഫോൺ: 0 4 8 6 8 2 5 2 3 3 3, 944 76 11 856 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.