ഫീല സംസ്ഥാന സമ്മേളനം തൊടുപുഴയിൽ
1424559
Friday, May 24, 2024 3:42 AM IST
തൊടുപുഴ: തദ്ദേശ സ്വയംഭരണവകുപ്പ് എൻജിനിയറിംഗ് വിംഗ് സാങ്കേതിക വിഭാഗം ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് എൻജിനിയറിംഗ് എംപ്ലോയിസ് ഇൻ ലോക്കൽ അഡ്മിനിസ്ട്രേഷൻ-ഫീലയുടെ സംസ്ഥാന സമ്മേളനം ഇന്നുംനാളെയും തൊടുപുഴ മർച്ചന്റ് ട്രസ്റ്റ്ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നു നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി. ചന്ദ്രനും നാളെ നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിനും ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
എൽഎസ്ജിഡി ചീഫ് എൻജിനിയർ കെ.ജി. സന്ദീപ്, കെഎസ്ആർആർഡിഎ ചീഫ് എൻജിനിയർ ആർ.എസ്. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും. യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിരമിച്ചവരെയും ഫീല ഫെസ്റ്റ് വിജയികളെയും ആദരിക്കും. തുടർന്നു കലാവിരുന്നും അരങ്ങേറും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് പി. ചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് വി.കെ. ബിജു, ജനറൽ സെക്രട്ടറി കെ.ബി. പ്രശാന്ത്, ട്രഷറർ കെ.ആർ. ബിജു, കെ.ജി. സിന്ധു എന്നിവർ പങ്കെടുത്തു.