കോതമംഗലം രൂപത: സണ്ണി കടൂത്താഴെ കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ്
1425508
Tuesday, May 28, 2024 6:27 AM IST
കോതമംഗലം: കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത പ്രസിഡന്റായി സണ്ണി കടൂത്താഴെ തെരഞ്ഞെടുക്കപ്പെട്ടു. മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മത്തച്ചൻ കളപ്പുരയ്ക്കൽ-ജനറൽ സെക്രട്ടറി, അഡ്വ. തന്പി പിട്ടാപ്പിള്ളിൽ-ട്രഷറർ, ജോണ്‍ മുണ്ടൻകാവിൽ-ഗ്ലോബൽ വർക്കിംഗ്കമ്മിറ്റിയംഗം എന്നിവരെയും തെരഞ്ഞെടുത്തു.
കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ ആമുഖപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ റവ.ഡോ. മാനുവൽ പിച്ചളക്കാട്ട്,അഡ്വ. ബാബു കുന്പളാംകുന്നേൽ എന്നിവർ വരണാധികാരികളായിരുന്നു.
അഡ്വ. വി.യു ചാക്കോ വറങ്ങലക്കുടിയിൽ, സി.എ. തോമസ് കുണിഞ്ഞി, ബിന്ദു ജോസ് ഉൗന്നുകല്ലേൽ, മേരി ആന്റണി കൂനംപാറയിൽ-വൈസ് പ്രസിഡന്റുമാർ. ബേബിച്ചൻ നിധീരി, ബെന്നി തോമസ് മേലേത്ത്, ജോർജ് കുര്യാക്കോസ് ഒലിയപ്പുറം, ജിനു ആന്റണി മാടേക്കൽ, ജോണി ജേക്കബ് മഞ്ചേരി, കെ.എം.ജോസഫ് കാരിനാട്ട്, ഇ.ആർ.പൈലി ഇഞ്ചയ്ക്കൽ, വി.ജെ.റോജോ വടക്കേൽ, സനിൽ പി.ജോസ് പാറങ്കിമാലിൽ, അമിത ജോണി മഞ്ചേരിൽ, അഞ്ചു ജോസ് നെല്ലിക്കുന്നേൽ, ജോയ്സ് മേരി ആന്റണി കമ്മിറ്റിയംഗങ്ങൾ എന്നിവരെയും തെരഞ്ഞെടുത്തു.