റോ​ഡി​ൽ വൻഗ​ർ​ത്തം; ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്നു
Tuesday, May 28, 2024 6:27 AM IST
കു​ഞ്ചി​ത്ത​ണ്ണി: ഇ​രു​പ​തേ​ക്ക​ർ - കു​ഞ്ചി​ത്ത​ണ്ണി (പ​ള്ളി വ​ഴി) റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം പ്ര​തി​സ​ന്ധി​യി​ലാ​യി. ജ​ൻ ജീ​വ​ൻ പ​ദ്ധ​തി​ക്കാ​യി റോ​ഡു വ​ശ​ങ്ങ​ളി​ൽ കാ​ന​ക​ൾ നി​ർമി​ച്ച​താ​ണ് ഗ​താ​ഗ​തം പ്ര​തി​സ​ന്ധി​യി​ലാ​കാ​ൻ കാ​ര​ണം.

റോ​ഡ് വ​ശ​ത്തെ കോ​ണ്‍​ക്രീ​റ്റ് പൊ​ളി​ച്ച് കു​ഴി​യെ​ടു​ത്ത​തോ​ടെ മ​ഴ​യി​ൽ വെ​ള്ളം കു​ത്തി ഒ​ഴു​കി റോ​ഡ് ത​ക​രു​ക​യാ​ണ്. പൈ​പ്പു സ്ഥാ​പി​ച്ച സ്ഥ​ല​ങ്ങ​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ല. ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ലേക്കും പ​ള്ളി​യി​ലേക്കും വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത് സ്ഥി​തി​യാ​ണ്.


ഇ​രു​പ​തേ​ക്ക​ർ ഭാ​ഗ​ത്ത് ഉ​ടുന്പൻ​ചോ​ല-ര​ണ്ടാംമൈ​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ വ​ശ​ങ്ങ​ൾ കോ​ണ്‍​ക്രീ​റ്റി ചെ​യ്യാ​ത്ത​തി​നാ​ൽ സ്കൂ​ൾ ബ​സു​ക​ൾ​ക്ക് സ്കൂ​ളി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളെ റോ​ഡിൽ ഇ​റ​ക്കിവി​ടേ​ണ്ട ഗ​തി​കേ​ടാ​ണു​ള്ള​ത്. അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പ് പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.