കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ തിരുനാൾ
1429171
Friday, June 14, 2024 3:29 AM IST
കുണിഞ്ഞി: സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 6.30നു വിശുദ്ധകുർബാന, നൊവേന. നാലിന് ജപമാല. 4.30നു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധകുർബാന, സന്ദേശം-ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ. 6.30ന് ഇടവക ദിനം, ഭക്തസംഘടനാ വാർഷികം.
നാളെ രാവിലെ 6.30നു വിശുദ്ധകുർബാന, നൊവേന. 4.30നു തിരുനാൾ കുർബാന-ഫാ. ജോസഫ് പുളിക്കൽ. സന്ദേശം-ഫാ. ജോർജ് മാറാപ്പിള്ളിൽ. 6.30നു പ്രദക്ഷിണം.
16നു രാവിലെ ഏഴിന് വിശുദ്ധകുർബാന.10നു പൊന്തിഫിക്കൽ കുർബാന, സന്ദേശം- ഗോരക്പുർ ബിഷപ് മാർ മാത്യു നെല്ലിക്കുന്നേൽ.11.45നു പ്രദക്ഷിണം. 12.45നു പിടിനേർച്ച എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. വർക്കി മണ്ഡപത്തിൽ അറിയിച്ചു.