കഞ്ചാവ് കടത്ത്: പ്രതിക്ക് കഠിന തടവും പിഴയും
1429187
Friday, June 14, 2024 3:43 AM IST
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ പ്രതിയെ മൂന്നു വർഷം കഠിന തടവിനും 25000 രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു ആറ് മാസം കൂടി കഠിന തടവിനും കോടതി ശിക്ഷിച്ചു.
കോട്ടയം കിളിരൂർ തൈച്ചേരിയിൽ അഖിൽ ടി. ഗോപിയെ (25) ആണ് തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. 2018 മെയ് രണ്ടിന് തൊടുപുഴ കോതായിക്കുന്ന് ബൈപാസിൽ ബസിൽ വച്ചാണ് കഞ്ചാവുമായി പ്രതി പിടിയിലായത്.