സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കരുതൽ പ്രോജക്ട്
1430774
Saturday, June 22, 2024 3:32 AM IST
മറയൂർ : സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കരുതൽ 2024 എന്ന പഠനോപകരണ വിതരണ പ്രോജക്ട് സെന്റ് മൈക്കിൾസ് യുപി സ്കൂളിൽ നടത്തി.
സംഘടന സംസ്ഥാനതല ഓർഗനൈസർ സുധീഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സ്കൂൾ മാനേജർ സിസ്റ്റർ ട്രീസ പോൾ സിഎസ്എൻ അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് ടെൽസൻ അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സജീന സിഎസ്എൻ, മനോജ് വേന്നമ്പുറത്ത്, സാലി എന്നിവർ പ്രസംഗിച്ചു.