പുഷ്പക്കണ്ടത്ത് പള്ളിമണി മോഷ്ടിച്ചു കടത്താന്‍ ശ്രമം
1430894
Sunday, June 23, 2024 3:59 AM IST
നെടുങ്കണ്ടം: പുഷ്പക്കണ്ടത്ത് ദേവാലയത്തിന്റെ മണി മോഷ്ടിച്ചു കടത്താന്‍ ശ്രമം. രണ്ട് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി നെടുങ്കണ്ടം പോലീസിന് കൈമാറി. ഇന്നലെ പത്തരയോടെയാണ് സംഭവം.
തൂക്കുപാലം സെന്റ് ആന്റണീസ് പള്ളിയുടെ സ്റ്റേഷന് പള്ളിയായ പുഷ്പക്കണ്ടം സെന്റ് മേരീസ് പള്ളിയിലാണ് മോഷണം നടന്നത്. നാടോടി സ്ത്രീകള്‍ പള്ളിയുടെ പിന്‍വശത്തായി തൂക്കിയിരുന്ന മണി ഡസ്കില്‍ കയറി അഴിച്ചെടുക്കുകയായിരുന്നു.
സംശയം തോന്നിയ പ്രദേശവാസികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ പള്ളിമണി കണ്ടെത്തിയത്. 15 കിലോയോളം തൂക്കം വരുന്നതാണ് മണി.
പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി നാടോടി സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.