മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
1436200
Monday, July 15, 2024 1:11 AM IST
പീരുമേട്: മഞ്ഞപ്പിത്തം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലാർ അത്താഴക്കോട്ട് എ.കെ. പുരുഷോത്തമന്റെ മകൻ ആരോമൽ (18) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്പാണ് ആരോമലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. അമ്മ: സ്മിത. സഹോദരങ്ങൾ: അഖിൽ, അഖിലേഷ്, ആദർശ്.