പ്ലാസ്റ്റിക് പരിശോധന: വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് മർച്ചന്റ്സ് അസോ.
1437679
Sunday, July 21, 2024 3:10 AM IST
തൊടുപുഴ: വ്യാപാരമാന്ദ്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികളിൽ നിന്നും പ്ലാസ്റ്റിക് പരിശോധനയുടെ പേരിൽ പിഴയിടാക്കുന്നത് അംഗീകരിക്കില്ലെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ. തദ്ദേശ സ്ഥാപനങ്ങൾ സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ ഏറെയും കുപ്പികളും ബേക്കറിയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ, കോള കുപ്പികൾ എന്നിവയാണ്.
പ്ലാസ്റ്റിക്കിന്റെ പേരിൽ വ്യാപാരികൾക്കെതിരെയുള്ള ദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു.
ഷെരീഫ് സർഗം, സി.കെ. നവാസ്, ഷിയാസ് എംപീസ്, പി.എൻ.കെ. അനിൽകുമാർ, ജഗൻ ജോർജ് ,ലിജോണ്‍ ഹിന്ദുസ്ഥാൻ, കെ.പി. ശിവദാസ്, നാസർ സൈറ, സാലി എസ്. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.