പുറ്റടി സർക്കാർ ആശുപത്രിയിൽ മരുന്നുവാങ്ങൽ അതികഠിനം
1437963
Sunday, July 21, 2024 11:30 PM IST
പുറ്റടി: പുറ്റടിയിൽ സ്ഥിതി ചെയ്യുന്ന വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ ഫാർമസി സൗകര്യം രോഗികൾക്ക് ദുരിതമായി. ആവശ്യത്തിന് കൗണ്ടറുകൾ ഇല്ലാത്തതിനാൽ മരുന്നിനായി രോഗികൾക്ക് ദീർഘനേരം കത്തുനിൽക്കേണ്ട സഹചര്യമാണ്.
ഒപി ബ്ലോക്ക് ഉൾപ്പെടെ നവീകരിച്ചപ്പോൾ ഫാർമസിയിൽ ആവശ്യത്തിന് മരുന്ന് വിതരണം ചെയ്യാനുള്ള കൗണ്ടറുകളോ ജീവനക്കാരോ ഉണ്ടായില്ല. പകർചവ്യാധികൾ ഉൾപ്പെടെ പടർന്നുപിടിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ദീർഘനേരം രോഗികൾക്ക് മരുന്ന് ലഭിക്കാനായി കാത്തുനില്‍ക്കേണ്ടിവരുന്നത് കൂടുതൽ രോഗവ്യാപനത്തിന് കാരണമാകുന്ന സ്ഥിതിയുമുണ്ട്.