പട്ടയം കവലയിലെ മാലിന്യ നിക്ഷേപം ; ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി
1438279
Monday, July 22, 2024 11:41 PM IST
തൊടുപുഴ: നഗരസഭയിൽ പട്ടയംകവല ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്ന സംഭവത്തിൽ ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ തൊടുപുഴ നഗരസഭാ സെക്രട്ടറിക്ക് എൻഫോഴ്സ് വിഭാഗം നിർദേശം നൽകി.
എൻഫോഴ്സ്മെന്റ് വിഭാഗം ലീഡർ കെ.ബി. അനിൽകുമാർ, അംഗം ലെനിൻ രാജേന്ദ്രൻ, നഗരസഭാ ആരോഗ്യ വിഭാഗം സീനിയർ എച്ച്ഐ ബിജോ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും ശുചിത്വമിഷൻ നോഡൽ ഓഫീസർക്കും ഇന്നു റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാലിന്യ നിക്ഷേപത്തെ സംബന്ധിച്ച് ഇന്നലെ ദീപിക വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ് വിഭാഗം ഇടപെട്ടത്.