ബജറ്റ് നിരാശാജനകം: പി.ജെ. ജോസഫ്
1438547
Tuesday, July 23, 2024 11:40 PM IST
തൊടുപുഴ: ഇന്ത്യയെ ഒന്നായി കണ്ടുകൊണ്ടുള്ള ബജറ്റല്ല കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. കേരളത്തിന്റെ സാന്പത്തിക പ്രതിസന്ധി മാറ്റാൻ പ്രത്യേക പാക്കേജ്, റബറിന് 250 രൂപ താങ്ങുവില, എയിംസ്, ഉയർന്ന ജിഎസ്ടി വിഹിതം തുടങ്ങി സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഉതകുന്ന യാതൊരു പ്രഖ്യാപനവും ബജറ്റിൽ ഇല്ലാതെ പോയത് നിരാശാജനകമാണ്.
ബീഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പരിഗണന നൽകിയപ്പോൾ കേരളത്തെ അവഗണിച്ചു. ടൂറിസം, റെയിൽവേ വികസനം തുടങ്ങിയ മേഖലകളിലും കടുത്ത അവഗണനയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.