നാ​ഷ​ണ​ൽ എ​ടി​വി ചാ​ന്പ്യ​ൻ​ഷി​പ്: വി​ശ്വ​ജ്യോ​തി കോ​ള​ജി​നു വി​ജ​യം
Saturday, August 10, 2024 12:00 AM IST
വാ​ഴ​ക്കു​ളം: ഓ​ട്ടോ സ്പോ​ർ​ട്സ് ഇ​ന്ത്യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗോ​വ​യി​ൽ സം​ഘ​ടി​പ്പി​ച്ച നാ​ഷ​ണ​ൽ മെ​ഗാ എ​ടി​വി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ൻ​വി​ക്റ്റ​സ് ടെ​ക്നി​ക്ക​ൽ ക്ല​ബ് വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ വി​ജ​യം നേ​ടി.

ഡ്രാ​ഗ് റേ​സി​ൽ മൂ​ന്നാം സ്ഥാ​ന​വും ഫ്ളാ​റ്റ് റേ​സി​ൽ അ​ഞ്ചാം സ്ഥാ​ന​വും നൈ​റ്റ് എ​ൻ​ഡു​റ​ൻ​സി​ൽ നാ​ലാം സ്ഥാ​ന​വു​മാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. സം​സ്ഥാ​നത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ഓ​ൾ ഇ​ന്ത്യ ത​ല​ത്തി​ൽ എ​ട്ടാം സ്ഥാ​ന​വും കോ​ള​ജി​ന് ല​ഭി​ച്ചു.​


രാ​ജ്യ​ത്തെ പ്ര​മു​ഖ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ പ​ങ്കെ​ടു​ക്കു​ത്ത ചാ​ന്പ്യ​ൻ​ഷി​പ്പി​ലാ​ണ് വി​ശ്വ​ജ്യോ​തി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്.

വി​ജ​യി​ക​ൾ​ക്ക മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. മാ​നേ​ജ​ർ മോ​ണ്‍.​ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, ഡ​യ​റ​ക്ട​ർ റ​വ.​ ഡോ.​ പോ​ൾ പാ​റ​ത്താ​ഴം, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.കെ. ​രാ​ജ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി.​മാ​ത്യ, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. ഷ​ണ്‍ മു​കേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.