വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി
1460538
Friday, October 11, 2024 6:22 AM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ 59 പുതുവലിൽ പളനിയമ്മയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. അരണക്കൽ എകെജി കോളനി മഠത്തിപ്പറമ്പിൽ വീട്ടിൽ മുരുക(46)നാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു മോഷണം. എട്ടു പവനോളം സ്വർണം നഷ്ടമായി എന്നാണ് പളനിയമ്മ പറഞ്ഞിരുന്നത്. മുരുകനിൽനിന്ന് നാലര പവൻ സ്വർണം കണ്ട െടുത്തു. ബാക്കി സ്വർണം പളനിയമ്മയുടെ വീട്ടിൽ നിന്നു തന്നെ കണ്ടെടുത്തു.
പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ വിഎസ് അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ രാധാകൃഷ്ണപിള്ള,എ എസ് ഐ മാരായ കൃഷ്ണകുമാർ,നാസർ സിപിഒമാരായ ബിനു കുമാർ,അജേഷ്, ഡെന്നിസ് മാത്യു, രാഹുൽ എന്നിവർ ചേർ ന്നാണു പ്രതിയെ പിടികൂടിയത്.