പാബ്ല, കല്ലാർകുട്ടി ഡാമുകൾ തുറന്നു
1461110
Tuesday, October 15, 2024 12:37 AM IST
ഇടുക്കി: കനത്ത മഴയെത്തുടർന്ന് ജലനിരപ്പുയർന്ന സാഹചര്യത്തിൽ കല്ലാർകുട്ടി , പാബ്ല ഡാമുകൾ തുറന്നു. ഇന്നലെ രാത്രി മുതൽ കല്ലാർകുട്ടി, പാബ്ല ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി തുടങ്ങി. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്നലെ മുതൽ ജില്ലയിൽ മഴ ശക്തിയാർജിച്ചിട്ടുണ്ട്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയും മറ്റന്നാളും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.