ദേശീയ ആയുർവേദ ദിനാചരണം നടത്തി
1466415
Monday, November 4, 2024 4:12 AM IST
തൊടുപുഴ: ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനാചരണം ജില്ലാ ആയുർവേദ ആശുപത്രിയിൽ നടത്തി. തൊടുപുഴ മിനിസിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച റാലി ജില്ലാ വൈസ് പ്രസിഡന്റ് ആശ ആന്റണി ഫ്ളാഗ് ഓഫ് ചെയ്തു.
സമാപന യോഗത്തിൽ ഡിഎംഒ ഡോ. എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ നിവിൻ ശ്രീധർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ്. ശ്രീദർശൻ, മുനിസിപ്പൽ കൗണ്‍സിലർ ശ്രീലക്ഷ്മി സുധീപ്,
ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. പി.സി. ഷീല, ഡോ. അജിത്ത് ചിറയ്ക്കൽ. ഡോ. സൗമിനി സോമനാഥ്, ഡോ. സി.എസ്. ഹരിത എന്നിവർ പ്രസംഗിച്ചു. ആയുർവേദ കോസ്മെറ്റോളജിയിൽ ഡോ. നീരജ വി. കൃഷ്ണ, ഡോ. ആതിര കെ. പ്രസാദ്, ഡോ. നിതാ പോൾ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ് നടത്തി.