ഗോശ്രീ കവലയിൽ പാർക്കിംഗിനു നിയന്ത്രണമില്ല: ജിഡ
1573695
Monday, July 7, 2025 4:25 AM IST
വൈപ്പിൻ: കാളമുക്കിൽ ജിഡ വക സ്ഥലം സ്വകാര്യ വ്യക്തികൾക്ക് പാർക്കിംഗിനായി നൽകിയിട്ടില്ലെന്നും പൊതുജനങ്ങൾക്ക് പാർക്കിംഗിനു നിയന്ത്രണങ്ങൾ ഇല്ലെന്നും ജഡ രേഖാമൂലം അറിയിച്ചു.
യൂത്ത് കോൺഗ്രസ്-എസ് സംസ്ഥാന സെക്രട്ടറി ആന്റണി സജി വിവരാകാശ നിയമപ്രകാരം നൽകിയ കത്തിന് മറുപടിയായിട്ടാണ് ജിഡ ഇക്കാര്യം അറിയിച്ചത്.
മാത്രമല്ല വല്ലാർപാടം വൈപ്പിൻ സമാന്തര പാലത്തിന് പുതിയ പ്രൊപ്പോസലുകൾ ഇല്ലെന്നും ജിഡ വ്യക്തമാക്കിയിട്ടുണ്ട്.