ദീപിക ബാലസഖ്യം പ്രവര്‍ത്തനവർഷോദ്ഘാടനം
1573721
Monday, July 7, 2025 4:46 AM IST
മൂവാറ്റുപുഴ: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക ബാലസഖ്യം യൂണിറ്റുതല പ്രവര്‍ത്തനവർഷോദ്ഘാടനം നടത്തി. അധ്യാപികയും എഴുത്തുകാരിയുമായ തസ്മിൻ ഷിഹാബ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാനധ്യാപിക സിസ്റ്റര്‍ ആനീസ് മരിയ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ലിജീന ജോളി, കെ.എസ്. ഷൈനി, സിസ്റ്റർ ധന്യ, രേഷ്മ രാജൻ, ജെസ്റ്റി വർഗീസ്, സിസ്റ്റർ ജെയിൻ റോസ്, പി.പി. ശോഭ, അംഗിത ജോൺസൺ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികളായ അനുശ്രീ രാജൻ, അമീന സുബീർ എന്നിവർ 2024-25 പ്രവർത്തനവർഷ റിപ്പോർട്ട് അവതരിപ്പിച്ചു.