മന്ത്രി വീണ ജോർജ് രാജിവയ്ക്കണം; കോലം കത്തിച്ച് പ്രതിഷേധിച്ചു
1573722
Monday, July 7, 2025 4:46 AM IST
മൂവാറ്റുപുഴ: കോട്ടയം മെഡിക്കൽ കോളജിൽ പഴയ കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം കത്തിച്ച് പ്രതിഷേധിച്ചു. വെളളൂർകുന്നത്ത് ബിജെപി ജില്ലാ ഓഫീസിൽനിന്ന് ആരംഭിച്ച പ്രകടനം നെഹ്റു പാർക്കിൽ സമാപിച്ചു.
തുടർന്ന് ബിജെപി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധയോഗം ബിജെപി സംസ്ഥാന കൗണ്‍സിൽ അംഗം എം.എൻ. മധു ഉദ്ഘാടനം ചെയ്തു. ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.