വൈ​പ്പി​ൻ : ഗോ​ശ്രീ ക​വ​ല​യെ സു​ന്ദ​രി​യാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്നാം ഗോ​ശ്രീ പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ അ​പ്രോ​ച്ചി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ത്ത് ജി​ഡ വ​ക സ്ഥ​ല​ത്ത് 53 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ജോ​ലി​ക​ൾ ന​ട​ന്നു​വ​രു​ന്ന​ത്.

ആ​ധു​നി​ക രീ​തി​യി​ലു​ള്ള പൂന്തോ​ട്ടം, മ്യൂ​സി​ക്ക​ൽ ഫൗ​ണ്ട​ൻ , ഓ​പ്പ​ൺ സ്റ്റേ​ജ് , വാ​ക്ക് വേ ​തു​ട​ങ്ങി​യ​വ​യാ​ണ് സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന​ത്ത്.

ഏ​താ​ണ്ട് 50 ശ​ത​മാ​ന​ത്തി​ല​ധി​കം പി​ന്നി​ട്ട പ​ണി​ക​ൾ ഈ ​മാ​സം പൂ​ർ​ത്തി​യാ​ക്കി ഓ​ണ​ക്കാ​ല​ത്ത് തു​റ​ന്ന് കൊ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കൊ​ല്ലം അ​ഭി​ലാ​ഷ് ആ​ർ​ക്കി​ടെ​ക്റ്റ് ക​മ്പ​നി​യു​ടെ ഡി​സൈ​നിം​ഗി​ൽ ഇ​വ​ർ ത​ന്നെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.