ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഗതാഗത നിയന്ത്രണം
1573697
Monday, July 7, 2025 4:25 AM IST
കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഏഴു മുതല്‍ എട്ടു വരെ ബോള്‍ഗാട്ടി, ഹൈക്കോടതി ജംഗ്ഷന്, ഷണ്മുഖം റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, എംജി റോഡ്, നേവല്‍ ബേസ് എന്നിവടങ്ങളിലും
രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ദേശീയപാത 544, കളമശേരി എസ്സിഎംഎസ് മുതല്‍ കളമശേരി എച്ച്എംടി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്,
തോഷിബ ജംഗ്ഷന്, മെഡിക്കല്‍ കോളജ് റോഡ്, കളമശേരി ന്യൂവാല്‍സ് വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.