കെസിവൈഎം കൊച്ചി രൂപത സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
1573706
Monday, July 7, 2025 4:35 AM IST
തോപ്പുംപടി: കേരള കത്തോലിക്കാ സഭ നേതൃത്വത്തിൽ യുവജനദിനത്തിൽ കെസിവൈഎം കൊച്ചി രൂപതയുടെ പതാക ഉയർത്തി. രൂപത തല ചടങ്ങിന്റെ ഉദ്ഘാടനം തോപ്പുംപടി കാത്തലിക് സെന്ററിൽ കെസിവൈഎം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി പതാക ഉയർത്തിക്കൊണ്ട് നിർവഹിച്ചു. രൂപത ഡയറക്ടർ ഫാ. മെൽറ്റസ് ചാക്കോ കൊല്ലശേരി യുവജനദിനസന്ദേശം നൽകി. കൊച്ചി രൂപത യുവജന കമ്മീഷൻ സെക്രട്ടറി കാസി പൂപ്പന മുഖ്യപ്രഭാഷണം നടത്തി. കാത്തലിക്ക് സെന്റർ ഡയറക്ടർ ഫാ. സണ്ണി ആട്ടപ്പറമ്പിൽ മുഖ്യാതിഥിയായി.
രൂപത ലേ ആനിമേറ്റർ ലിനു തോമസ്, കെസിവൈഎം കൊച്ചി രൂപത വൈസ് പ്രസിഡന്റ് ജീവ റെജി, സെക്രട്ടറി സനൂപ് ദാസ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അന്ന സിൽഫ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടോം ആന്റണി , ആൽവിൻ ജോസഫ് എന്നിവർ സംസാരിച്ചു.
രൂപതയിലെ എല്ലാകെസിവൈഎം യൂണിറ്റുകളിലും ഇതിനോടനുബന്ധിച്ച് പതാക ഉയർത്തി. ജൂലൈ 20ന് സുവർണ ജൂബിലിയുടെ ഔദ്യോഗിക ഉദ്ഘാടനവും കർമപദ്ധതി പ്രകാശനവും തങ്കി സെന്റ് മേരീസ് ഫെറോന പള്ളിയിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.