റോഡിലേക്ക് ശുചിമുറി മാലിന്യം: അറ്റകുറ്റപ്പണി ഇന്നാരംഭിക്കും
1573712
Monday, July 7, 2025 4:46 AM IST
ആലുവ: ആലുവ പൊലീസ് സ്റ്റേഷനിൽ നിന്ന് ശുചിമുറി മാലിന്യം ട്രഷറി റോഡിലേക്ക് പൊട്ടി ഒഴുകുന്നതിന് അഞ്ചാം ദിവസവും പരിഹാരമായില്ല. കഴിഞ്ഞ ശനിയാഴ്ച്ച ആലുവ നഗരസഭ സെക്രട്ടറി നോട്ടീസ് നൽകിയെങ്കിലും സി ഐ യ്ക്ക് സ്ഥലം മാറ്റം ലഭിച്ചതോടെയാണ് അറ്റകുറ്റപ്പണി നീണ്ടുപോയത്.
നാൽപ്പത്തഞ്ചോളം പോലീസ് സേനാംഗങ്ങൾ പ്രവർത്തിക്കുന്ന ആലുവ ടൗൺ പോലീസ് സ്റ്റേഷനിൽ നിന്ന് കുറച്ചു ദിവസങ്ങളായി മാലിന്യം ട്രഷറി റോഡിലേക്ക് ഒഴുകുന്നുണ്ട്. ഇത് ടാങ്കർ ലോറിയിൽ മാറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഇതേക്കുറിച്ച് വഴിയാത്രക്കാരന്റെ പരാതിയിലാണ് ആലുവ നഗരസഭ സ്റ്റേഷനിലേക്ക് നോട്ടീസ് നൽകിയത്. വകുപ്പുതല നടപടിക്രമങ്ങൾ വൈകുന്നതിനാൽ താത്കാലിക അറ്റകുറ്റപ്പണിയാണ് ഇന്ന് നടക്കുക.