സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാന്‍ കഠിനാധ്വാനം വേണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍
1573700
Monday, July 7, 2025 4:25 AM IST
കൊച്ചി: ആഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാർഥ്യമാക്കാന്‍ കഠിനാധ്വാനമാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ മാനിച്ച് മികച്ച വിദ്യാര്‍ഥികളാകണം. മികച്ച വിദ്യാര്‍ഥിയാവുക എന്നാല്‍ മികച്ച മനുഷ്യനാകുക എന്നതാണ്.
സഹജീവികളോട് സഹാനുഭൂതിയുള്ളവരായി വളരണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി ഹൈബി ഈഡന് എംപി ഏര്‍പ്പെടുത്തിയ എംപി അവാര്‍ഡ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടന് റോഷന് മാത്യു മുഖ്യാതിഥിയായി. ഹൈബി ഈഡന് എംപി അധ്യക്ഷത വഹിച്ചു.
മണ്ഡലത്തിലെ 140 സ്കൂളുകളില്‍ നിന്നായി 2408 വിദ്യാര്‍ഥികളാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കിയത്. എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ടി.ജെ. വിനോദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് തുടങ്ങിയവരും പങ്കെടുത്തു.