നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് റോഡിൽനിന്ന് തെന്നിമാറി
1573718
Monday, July 7, 2025 4:46 AM IST
കല്ലൂർക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് റോഡിൽനിന്ന് തെന്നി നീങ്ങി. കല്ലൂർക്കാട്-കോട്ട റോഡിൽ നേത്രകാന്തി വളവിലാണ് അപകടം. ഇന്നലെ രാവിലെ 8.30നാണ് അപകടമുണ്ടായത്. കല്ലൂർക്കാട് ഭാഗത്തുനിന്ന് ആയവനയ്ക്ക് സഞ്ചരിച്ച പടിഞ്ഞാറെ കോടിക്കുളം സ്വദേശികളുടെ പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.
ഇവിടെ നിരന്തരം അപകടങ്ങളുണ്ടാകുന്നുണ്ട്. ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ചൊവ്വാഴ്ച ഇതേ ഭാഗത്ത് നിയന്ത്രണം നഷ്ടമായ പിക്കപ്പ് ടോറസിൽ ഇടിച്ചിരുന്നു.