കാലടി സർവകലാശാല: സിൻഡിക്കേറ്റ് തീരുമാനത്തിന് പിന്തുണയുമായി മേഖലാ റസിഡന്റ്സ് അസോ.
1573701
Monday, July 7, 2025 4:25 AM IST
കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് നടപ്പിലാക്കിയ പുതിയ പരിഷ്കാരങ്ങൾക്ക് പൂർണ പിന്തുണ നൽകുകയാണെന്ന് കാലടി മേഖലാ റസിഡന്റ്സ് അസോസിയേഷൻ.
സംസ്കൃത സർവകലാശാലയെ ലഹരിമുക്തമാക്കാൻ സർവകലാശാല എടുത്ത തീരുമാനങ്ങളെ പൂർണമായും പിന്തുണയ്ക്കുകയാണ്. വിദ്യാർഥികളുടെ സമ്മർദത്തിന് വഴങ്ങി ഈ തീരുമാനങ്ങൾക്ക് മാറ്റം വരുത്തരുതെന്നും അസോസിയേഷൻ ഭാരവാഹികൾ സിൻഡിക്കേറ്റിനോട് അഭ്യർഥിച്ചു.
മികച്ച അക്കാദമി നിലവാരം പുലർത്തുന്ന സംസ്കൃത സർവകലാശാലയ്ക്ക് ഭംഗം വരുത്തുന്ന പ്രവർത്തികളാണ് കഴിഞ്ഞ കുറെ നാളുകളായി ചില വിദ്യാർഥികളിൽ നിന്നും ഉണ്ടാകുന്നത്. വിദ്യാർഥികളാണോ സാമൂഹ്യവിരുദ്ധരാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു നാട്ടുകാർ.
പുതിയ പരിഷ്കാരത്തിലൂടെ ഇതിനെല്ലാം ഒരു മാറ്റം സംഭവിക്കും എന്നാണ് അസോസിയേഷൻ കരുതുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടി.