സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു
1573711
Monday, July 7, 2025 4:35 AM IST
കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3205 തുടക്കം കുറിക്കുന്ന "ഗിഫ്റ്റ് ഓഫ് റീഡിംഗ് ' പ്രോജക്ടിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന് റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് കാര്‍ഡിനല്‍ സ്കൂളിനും ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്കൂളിനും 1,00,000 വില മതിക്കുന്ന ബുക്കുകള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.
സാഹിത്യകാരന് സിപ്പി പള്ളിപ്പുറം വിശിഷ്ടാതിഥിയായിരുന്നു. റോട്ടറി കൊച്ചിന് റോയല്‍സ് ക്ലബ് നിയുക്ത പ്രസിഡന്റ് എം. ഗോപീകൃഷ്ണ, സെക്രട്ടറി അരുണ്‍ ജോര്‍ജ്, ട്രഷറര്‍ എസ്. ആനന്ദ്, പ്രിന്‍സിപ്പല്‍ എല്‍സി ജോസഫ്, ക്ലബ് ഇവന്റ് ചെയര്‍ അജിത് പണിക്കാശേരി, മറ്റു സീനിയര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.