ന​ഗ​ര​ത്തി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങി: ശ​ക്ത​ൻ​ന​ഗ​റി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ അ​ട​ച്ചു
Friday, April 12, 2024 1:30 AM IST
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങി. കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ തേ​ക്കി​ൻ​കാ​ട് ടാ​ങ്കി​ൽ നി​ന്നു​ള്ള 800 എം​എം ലൈ​നി​ലു​ണ്ടാ​യ ചോ​ർ​ച്ച അ​ട​യ്ക്കു​ന്ന പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ പ​ഴ​യ മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്.

ജ​ല​വി​ത​ര​ണം നി​ല​ച്ച​തോ​ടെ ശ​ക്ത​ൻ​ന​ഗ​റി​ലെ ശൗ​ചാ​ല​യ​ങ്ങ​ൾ അ​ട​ച്ചു. പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി നേ​ര​ത്തേ​ത​ന്നെ അ​റി​യി​ച്ചി​രു​ന്നു.