പ്ര​ഫ. എം.​എ​ൻ. വി​ജ​യ​ൻ സ്മാ​ര​ക പു​ര​സ്കാ​ര​ദാ​നം നാ​ളെ
Sunday, April 14, 2024 6:46 AM IST
ക​യ്പ​മം​ഗ​ലം: മ​തി​ല​കം ക​ള​രി​പ്പ​റ​മ്പ് ഗ്രാ​മീ​ണവാ​യ​ന​ശാ​ല പ്ര​ഫ. എം.​എ​ൻ. വി​ജ​യ​ൻ സ്മാ​ര​കപ​ഠ​ന​കേ​ന്ദ്രം ഏ​ർ​പ്പെ​ടു​ത്തി​യ മൂ​ന്നാ​മ​ത് പ്ര​ഫ. എം.​എ​ൻ. വി​ജ​യ​ൻ സ്മാ​ര​ക പു​ര​സ്കാ​രം ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​നു നാ​ളെ സ​മ്മാ​നി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക-​സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ലെ സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ ചെ​യ​ർ​മാ​നാ​യ ജൂ​റി ഗോ​പീ​കൃ​ഷ്ണ​നെ പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണു പു​ര​സ്കാ​രം. നാ​ളെ വൈ​കീ​ട്ട് അ​ഞ്ചി​നു ക​ള​രി​പ്പ​റ​മ്പ് സ്കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ക​വി​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ഫാ​സി​സ്റ്റ് കാ​ല​ത്തെ പ്ര​തി​രോ​ധ​ത്തി​ന്‍റെ പാ​ഠ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗി​രി​ജ, മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ, എ​സ്എ​ൻ പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്. ജ​യ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​സ്. ദി​ലീ​പ്, പി.​വി. സ​ജി​ത, സോ​മ​ൻ താ​മ​ര​ക്കു​ളം, ടി.​എ​സ്. സ​ജീ​വ​ൻ, പി.​എം. സി​ജി​ത്ത്, എം.​എ​സ്. ലെ​നി​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.