കൊഴിഞ്ഞാമ്പാറ: ഗോപാലപുരത്ത് വാഹനം കയറി അജ്ഞാതൻ മരിച്ചു. ഇന്നലെ പുലർച്ചെ ഗോപാലപുരംതലശേരി ഹോട്ടലിനു സമീപത്ത് രാത്രി ഉറങ്ങി കിടന്നയാളുടെ ദേഹത്താണ് ലോറി കയറിയത്.
ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏകദേശം 60 വയസു തോന്നിക്കുന്ന മുണ്ടും ഷർട്ടും ധരിച്ചയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 04923 272224 എന്ന നമ്പറിൽ അറിയിക്കാൻ കൊഴിഞ്ഞാമ്പാറ പോലീസ് അറിയിച്ചു.